Skip to main content

എന്റെ ഡ്രാക്കുള


1897-ല്‍ എബ്രഹാം സ്ടോക്കര്‍ എന്നാ ബ്രാം സ്ടോക്കര്‍ എഴുതിയ ഡ്രാകുള എന്ന കൃതി ഭീതിയുടെ വായനാനുഭവം നല്‍കുന്ന ഒന്നാണ്. ലൈങ്കികതയും ഐതിഹ്യങ്ങളും കാല്പനികതയുമെല്ലാമ് കൂട്ടിയിണക്കി ലണ്ടന്‍ നഗരവും റോമെനിയായിലെ കാര്‍പെത്യന്‍ പര്‍വതനിരകളും പശ്ചാത്തലമാക്കി ഒരുക്കിയതാണ്‌ ഈ കഥ. രക്തപാനം കൊണ്ട് യുവത്വവും ശക്തിയും നിലനിര്‍ത്തുന്ന ഒരു പ്രഭുവായാണ് ഡ്രാക്കുള കഥയില്‍ പ്രത്യക്ഷപ്പെടുന്നത്.
ചെറുപ്പം മുതലേ ഡ്രാക്കുള എന്റെയൊരു ഹരമായിരുന്നു. പലയാളുകളില്‍ നിന്നും കേട്ട് അറിയാത്ത ആ കഥ വായിക്കണമെന്ന് തോന്നിയിട്ടുണ്ട്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ഒരു ചിത്രകഥ വായിച്ചിട്ടുണ്ട്. അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചിരുന്നു. പക്ഷെ അത് എങ്ങനെയോ നഷ്ടപ്പെട്ടു. ഇന്നും അത് കിട്ടിയെങ്കില്‍ എന്ന് ഞാന്‍ താല്പര്യപ്പെടുന്നു.
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുസ്തകമേളയില്‍ ഡ്രാക്കുളയുടെ ഒരു മലയാള പതിപ്പ് വാങ്ങി. ഒരാഴ്ചയോളം രാത്രി ഭയപ്പെട്ടാണ് ഞാന്‍ കിടന്നത്. ഡ്രാക്കുളയുടെ ഇരയായ ലൂസിയാണ് എന്റെ ഉറക്കം കെടുത്തിയത്. ഒരു പക്ഷെ ഇന്ന് കഥ വായിച്ചാല്‍ അത്തരം അനുഭവം ഉണ്ടാവില്ലായിരിക്കാം. പക്വതയുടെ അഹന്തയില്ലാതെല്ലാതെ മനസ്സില്‍ ബാല്യം കാത്തു സൂക്ഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
പിന്നീട് ഡ്രാക്കുളയുടെ ഒരു ഇങ്ഗ്ലിഷ് സിനിമയുടെ സി ഡി സ്വന്തമാക്കി. ക്രിസ്ടഫര്‍ ലീയുടെ സിനിമകളും കണ്ടിട്ടുണ്ട്. ഇപ്പോഴും ഇത് കുത്തിക്കുറിക്കാന്‍ തുടങ്ങിയപ്പോള്‍ പഴയ ഒരുപാടു ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ശരീരത്തോടൊപ്പം മനസ്സും പ്രായമായി വൃദ്ധന്‍ എന്ന പേരിനു അര്‍ഹാനാവുന്നതിലും ഭേദം നന്മകളുടെ നിഷ്കളങ്കതയുടെ ബാല്യം മനസ്സില്‍ സൂക്ഷിക്കുകയാണ്. എങ്കിലും ഓര്‍ക്കുക..എല്ലാത്തിനും ഒരു പ്രായമുണ്ട്. എത്രയോ വര്ഷം പഴക്കമുള്ള കഥയാണെങ്കിലും എന്റെ കൈയില്‍ വന്നപ്പോള്‍ എനിക്കത് പുതിയ കഥയാണ്. അതുപോലെ എത്രയോ ആളുകള്‍ ചിന്തിച്ചതാനെങ്കിലും നിങ്ങള്‍ അത് ആദ്യമായി ചിന്തിക്കുമ്പോള്‍ നിങ്ങളില്‍ അത് നൂതനമായ പരിവര്‍ത്തനം ഉണ്ടാക്കും.
ഇപ്പോള്‍ എന്തായാലും ഡ്രാക്കുളയുടെ ഒരു ഗെയിം സ്വന്തമാക്കാനാണ് എന്റെ ഉദ്ദേശ്യം. ഞാന്‍ കണ്ട ഒരു ഗെയിം www.dracula-origin.com എന്ന സൈടിലുണ്ട്. ഡ്രാക്കുളയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് സന്ദര്‍ശിക്കാം.

Comments

Popular posts from this blog