Skip to main content

അറസ്റ്റ് ചെയ്യപ്പെടുന്നയാളുടെ അവകാശങ്ങള്‍

ഏതെങ്കിലും കുറ്റകൃത്യം കണ്ടാലോ അറിവ് ലഭിച്ചാലോ പോലീസ് ഓഫീസരിനു സംശയിക്കപ്പെടുന്ന ആളിനെയോ കുറ്റം ചെയ്ത ആളിനെയോ അറസ്റ്റ് ചെയ്യാം. എന്നാല്‍ കുറ്റം കോടതിയിലാണ് തെളിയിക്കപ്പെറെണ്ടത്. നിയമം ദുരുപയോഗം ചെയ്യാന്‍ അറസ്റ്റ് ഒരു മാര്‍ഗമാകരുത്. അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് ഒരുപാടു അവകാശങ്ങളും നിയമത്തില്‍ പറയുന്നുണ്ട്.
ആദ്യമായി എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് കുറ്റാരോപിതനെ അറിയിക്കണം. ജാമ്യമെടുക്കാവുന്ന കുറ്റമാണെങ്കില്‍ അയാളെ അതറിയിക്കണം. അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം കുറ്റാരോപിതനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയിരിക്കണമെന്നാണു നിയമം. തുടര്‍ന്നും അയാളെ കസ്ടടിയില്‍ വേണമെങ്കില്‍ മജിസ്ട്രേറ്റിന്റെ ഉത്തരവോറെയല്ലാതെ പറ്റില്ല.
തനിക്കിഷ്ടമുള്ള ഒരു അഭിഭാഷകനുമായി ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ക്കുണ്ട്. അറസ്റ്റ്  ചെയ്യപ്പെട്ടയാളിനു എന്തെങ്കിലും രോഗാവസ്തയുണ്ടെങ്കില്‍ വൈദ്യസഹായം ലഭിക്കുന്നതിനും അവകാശമുണ്ട്.തന്റെ ബന്ധുക്കളെയോ സുഹൃത്തിനെയോ താനെവിടെയാണ് എന്നറിയിക്കാനുമുള്ള അവകാശമുണ്ട്‌.

നിയമത്തിലേക്ക് തിരികെ പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Comments

Popular posts from this blog