Skip to main content

വാടകക്കുടിശ്ശിക(തമാശക്കഥ)

വാടക വാങ്ങാന്‍ വീട്ടുടമസ്ഥന്‍ എത്തി: എടാ എന്തിയേടാ വാടക. നീ മൂന്നു മാസമായി വാടക തന്നിട്ടില്ല. എനിക്കിപ്പം വാടക കിട്ടണം.
വാടകക്കാരന്‍
: അയ്യോ ഞാന്‍ ചേട്ടനെ അന്വേഷിച്ചു നടക്കുവാരുന്നു.(പോക്കറ്റില്‍ നിന്നും വാടക എടുത്തു കൊടുത്തു)
വാടക വാങ്ങിക്കൊണ്ട് വീട്ടുടമസ്തന്‍ ‍: ഇത് നേരത്ത്തെയങ്ങു തന്നാലെന്താ?
വീട്ടുടമസ്ഥന്‍ വാടക എന്നി നോക്കിയിട്ട് പറഞ്ഞു: ഇതൊരു മാസത്തെ വാടക അല്ലേ ഉള്ളൂ!
വാടകക്കാരന്‍: എന്റെ പൊന്നു ചേട്ടാ. ഇത്രയും ഉണ്ടാക്കാന്‍ തന്നെ ഞാനൊരുപാട് പാടു പെട്ടു. പുറകുവശത്തെ ജനാല പൊളിച്ചു വിറ്റിട്ടാ ഞാനിത്രയും തന്നെ ഉണ്ടാക്കിയത്
ഉടമസ്ഥന്‍ : ങേ!
വാടകക്കാരന്‍ : ചേട്ടന്‍ പേടിക്കേണ്ട. ഞാന്‍ ആ വാതിലിനു കൂടി വില പറഞ്ഞിട്ടുണ്ട്. അടുത്ത രണ്ടു മാസത്തെ വാടക ഞാന്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് തരാം

Comments

Popular posts from this blog