Skip to main content

അറസ്റ്റ് ആറ്ക്കൊക്കെ എപ്രകാരം ചെയ്യാം(നിയമം)

ഓരോ ക്രിമിനല്‍ കുറ്റവും ഒരു വ്യക്തിയെ മാത്രമല്ല ഒരു നാടിനു തന്നെ എതിരാണ്. അക്കാരണത്താല്‍ അറസ്റ്റ് എന്ന ശക്തി പലര്‍ക്കും നിയമം കൊടുത്തിട്ടുണ്ട്.
ഒരു പോലീസ് ഓഫീസരിനോ, മജിസ്ട്രേട്ടിണോ, ഏതെങ്കിലും വ്യക്തിക്കോ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്‌. ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തയാളെയോ , അങ്ങനെ അറിവ് ലഭിച്ചാലോ, സംശയത്തിന്റെ പേരിലോ ഒരു പോലീസ് ഓഫീസറിനു അറസ്റ്റ് ചെയ്യാം. അതീവ ഗുരുതരമല്ലാത്ത ഒരു കുറ്റം ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാളുടെ പേരും വിലാസവും നല്‍കാന്‍ ആവശ്യപ്പെടാം. തന്ന പേരും വിലാസവും തെറ്റാണെന്ന് തോന്നിയാലോ അല്ലെങ്കില്‍ തന്നില്ലെങ്കിലോ അത് ലഭിക്കുന്നതിനു വേണ്ടി അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.

ഒരു മജിസ്ട്രെടിനു തന്റെ മുന്നില്‍ വെച്ചു ഒരാള്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാളെ സ്വയമെവയോ മറ്റൊരാള്‍ മൂലമോ അറസ്റ്റ് ചെയ്യാം.
ഒരു സ്വകാര്യ വ്യക്തിക്കും അരസ്ടുപയോഗപ്പെടുത്താം.   അതീവ ഗുരുതരമായ ഒരു കുറ്റകൃത്യം ഒരാള്‍ ചെയ്താലോ, വേണ്ടപ്പെട്ട കുറ്റവാളിയായാലോ അയാളെ അറസ്റ്റ് ചെയ്യാം. അതിനു ശേഷം ഒരു പോലീസ് ഓഫീസരിനോ അടുത്തുള്ള പോലീസ് സ്റ്റെഷനിലോ എത്തി അയാളെ കൈമാറണം.

ഏതൊരാളും ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ പിടിക്കുകയോ ചെയ്തു അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞിരിക്കണം എന്നാണു നിയമം. അയാള്‍ അറസ്റ്റ് സമ്മതിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്യാം. ഒരു മരണശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റം ചെയ്തയാളെയല്ലാതെ ബലപ്രയോഗത്തില്‍ കൊലപ്പെടുത്തുവാന്‍ നിയമം അനുവദിക്കുന്നില്ല. ആര്‍ക്കും എല്ലാവരെയും കൊല്ലാം എന്ന് അതിനര്‍ധമില്ല. 
നിയമത്തിലേക്ക് തിരികെ പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

  1. കൊള്ളാം. ഇനിയും ഒരുപാട് നിയമങ്ങള് അറിയണമെന്നാണ് ആഗ്രഹം. കൂടുതല് കാര്യങ്ങള് പ്രതീക്ഷിക്കുന്നു.

    ReplyDelete

Post a Comment