Skip to main content

അറസ്റ്റ് എന്നാല് എന്താണ്

ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിയമത്തിന്റെ അധികാരത്തോടെ തടയുകയാണ് അറസ്റ്റ് എന്ന നടപടി ചെയ്യുന്നത്. എന്നാല്‍ കസ്ടടി എന്നാല്‍ അറസ്റ്റ് ആകുന്നില്ല. എല്ലാ അറസ്റ്റിലും കസ്ടടിയുണ്ട്..എന്നാല്‍ എല്ലാ കസ്ടടിയും അറസ്റ്റ് ആവില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ ചില നിയമപരമായ ബാധ്യതകള്‍ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് പാലിക്കേണ്ടതുണ്ട്. ഒരു കുറ്റവാളിയെ നിയമത്തിന്റെ വിചാരണയില്‍ കൊണ്ട് വരിക, കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയുക, സംശയിക്കപ്പെടുന്നവരുടെ പേരും വിലാസവും അറിയുക, പോലീസിന്റെ കൃത്യനിര്‍വഹണം തടയപ്പെടാതെ സുഗമമായി നടക്കുക, തടവ് ചാടിയ ഒരാളെ പിടിക്കുക എന്ന് തുടങ്ങി പല കാര്യങ്ങള്‍ക്കും അറസ്റ്റ് പോലീസിനു നിയമത്തിന്റെ വക ഒരായുധമാണ്‌.
നിയമത്തിലേക്ക് തിരികെ പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Comments

Popular posts from this blog