Skip to main content

അമ്മ ഭൂമി

ആരോ വലിച്ചെറിഞൊരുപാട് നാളായാ

മണ്ണിൻ തണുപ്പിൽ പുത്തഞ്ഞ് കിടന്നു ഞാൻ
കാറ്റും മഴയും വെയിലും വളർത്തമ്മ
മാരുടെ കരുതലിൽ ഞാൻ കിടന്നു

പാടുന്ന കിളികൾക്ക് കൂടൊരുകീടുവാൻ
പാന്തർക്കിലക്കുടതൻ തണലേകുവാൻ
മണ്ണിനെ പുൽകി പുണർന്ന് വളരുവാൻ
അമ്മ തൻ പാഠങ്ങൾ എന്നിൽ മുളയ്ക്കുന്നു

മഴ വീണ പുതുമണ്ണിൽ താതനാം സൂര്യൻ്റെ
ചെന്നിളം ചുടു കൈകൾ മെല്ലെ തഴുകവെ
കുഞ്ഞു പാദങ്ങളാമെന്നിളം വേരുകൾ
മണ്ണിലൂന്നി തല നിർത്തി ചിരിച്ചു ഞാൻ

കിളികൾ പാറുന്നവ പാടുകയല്ല പരി -
ഭ്രമിച്ചാർത്തു നിലവിളിച്ചീടുന്നു
പാന്ധർ മുഖം മറച്ചേതോ മരുഭൂവിൽ
താപ ശമനികൾ തേടിയലയുന്നു

അമ്മ തന്നോർമ്മയിതൊന്നുമല്ലെന്നാ -
ലതമ്മയോടൊട്ടു തിരക്കാൻ തുടങ്ങവെ
തലയറ്റ ഉടലട്ടോരമ്മയിതാ മണ്ണിൽ
തകരുന്ന ദൃശ്യമഹോ കഷ്ടമേറ്റവും

മണ്ണിൽ മനുഷ്യാ നീയ്യിവിധമാവോ
നിന്നമ്മയെ പാലിപ്പതെന്നുമോർക്കെ
ഓർക്കത്തത്തെന്ത് പെറ്റമ്മയില്ലാതെ
നിനക്കെന്തു നിലയുണ്ടീ പാരിടത്തിൽ

Comments

Popular posts from this blog