Skip to main content

മണ്ണാറശ്ശാല ഐതിഹ്യം


സര്‍പ്പാരാധനയും കാവുകളും പണ്ടുകാലം മുതല്‍ നാം ഭയത്തോടും ബഹുമാനത്തോടും കൊണ്ട് നടന്നവയാണ്. എന്നാല്‍ ഇന്ന് സര്‍പ്പങ്ങളും കാവുകളും അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍പ്പാരാധനയെയും കാവുകളെയും സംരക്ഷിച്ചു പരിപോഷിപ്പിച്ചു വരുന്ന കേരളത്തിലെ ഒന്നാമത്തെ ക്ഷേത്രമായ  മണ്ണാറശ്ശാലയെ കുറിച്ചു ചില കാര്യങ്ങള്‍ ഇവിടെ പറയാം

ശ്രീപരശുരാമന്‍ പരദേശങ്ങളില്‍ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തില്‍ താമസിപ്പിച്ചുവെന്നും സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നത് മൂലവും ഓരില്ലാത്ത നല്ല വെള്ളം കിട്ടാനില്ലാത്ത സാഹചര്യമായിരുന്നതിനാലും ബ്രാഹ്മണര്‍ തിരികെപോയെന്നും പിന്നീട് പരമശിവന്‍ടെ നിര്‍ദേശപ്രകാരം വാസുകിയെ തപസ്സു ചെയ്തു പ്രസാദിപ്പിചതിനാല് കേരളവാസികള്‍ അവരുടെ വാസസ്ഥലത്ത് ഓരോ കാവുകളുണ്ടാക്കി സര്‍പ്പങ്ങളെ കുടിയിരുത്തി കുലദൈവങ്ങള്‍ ആക്കി ആദരിക്കണം എന്ന വ്യവസ്ഥയിന്മേല്‍ കേരളം മനുഷ്യര്‍ക്ക്‌ താമസയൊഗ്യമാക്കാമെന്നു സര്‍പ്പരാജവ് പരശുരാമന് വരം നല്‍കി. പിന്നീട് പരശുരാമന്‍ താനെ ഒരു ഇല്ലം നിര്‍മ്മിച്ച് ഒരു ബ്രഹ്മനകുടുംബാതെ കുടിയിരുത്തി വാസുകിയെയും നാങയക്ഷിയെയും പ്രതിഷ്ടിച്ചുവെന്നും പറയപ്പെടുന്നു.

ഇപ്രകാരം ആ പേര് കിട്ടി :

അമ്പലപ്പുഴതാലൂക്ക് പണ്ട് വലിയ വനമായിരുന്നുവെന്നും പാണ്ടാവനായ അര്‍ജുനന്‍ ആ വനം ചുട്ടു ദഹിപ്പിച്ചെന്നും പുരാണം. ആ തീയ് കിഴക്കോട്ടു പടര്‍ന്നു പരശുരാമന്‍ പ്രതിഷ്ടിച്ച സര്‍പ്പങ്ങളുടെ വാസസ്ഥലമായ കാവ് വരെയെത്തി .അപ്പോള്‍ അവിടെ ഇല്ലതുണ്ടായിരുന്ന അമ്മമാര്‍ അടുത്തുള്ള കുളത്തില്‍ നിന്നും വെള്ളം കോരിയൊഴിച്ച് കാവിനെ രക്ഷിച്ചു .എന്നാല്‍ മണ്ണിന്റെ ചൂടാരുന്നത് വരെ അമ്മമാര്‍ വെള്ളമോഴിച്ചുകൊണ്ടിരുന്നുവെന്നും അപ്രകാരം മണ്ണാറശാല ആയെന്നും ഒരു കഥ.

സ്ത്രീകളുടെ പൂജ :

ഒരിക്കല്‍ അവിടത്തെ ഒരമ്മക്ക് പുത്രന്മാരുണ്ടാകാതെ വിഷമിച്ചു സര്‍പ്പങ്ങളെ പൂജിച്ചു കഴിഞ്ഞു വന്നതില്‍ രണ്ടു ആണ്സന്തതികള്‍ പിറക്കുകയും എന്നാല്‍ അതില്‍ ഒന്ന് ഒരു സര്‍പ്പകുഞാവുകയും ചെയ്തു. അത് ക്ഷണത്തില്‍ വലുതായി അമ്മയോട് സംസാരിച്ചുവെന്നും കാവ് കത്തിയമരാന്‍ തുടങ്ങിയപ്പോള്‍ പ്രാണരക്ഷ ചെയ്ത സ്ത്രീകള്‍ ഇനി മുതല്‍ പൂജ ചെയ്‌താല്‍ മതിയെന്നും അതാണിഷ്ടം എന്നും പറഞ്ഞു. കുടുംബത്തില്‍ ഏറ്റവും മൂത്ത അമ്മ പൂജകള്‍ ചെയ്യണമെന്നും മൂപ്പ് സിദ്ധിച്ചു പൂജ നടത്താന്‍ അര്‍ഹകലായിതീരുന്ന അമ്മമാര്‍ സഭര്ത്രുകകലായിരുന്നാലും മൂപ്പ് സിദ്ധിക്കുന്ന ദിവസം മുതല്‍ ബ്രഹ്മച്ചര്യവൃതത്തോട്‌ കൂടി ഇരിക്കുകയും വേണം. തുടര്‍ന്ന് മന്ത്രോപടെസം കൊടുക്കുകയും ആ അമ്മക്ക് വയ്യതെയാവുന്ന കാലത്ത് അടുത്ത മൂപ്പ് സ്ഥാനം ആര്‍ക്കാണോ അവര്‍ക്ക് ആ മന്ത്രം ഉപടെഷിച്ചുകൊടുക്കനമെന്നും സര്‍പ്പം പറഞ്ഞു. ഈ കുടുംബത്തില്‍ ജനിച്ച താനവിടം വിട്ടു കാവിലും മറ്റും പോയിരിക്കുകയില്ലെന്നും താന്‍ അവിടെതന്നെ ഇരിക്കുമെന്നും ആരും തന്നെ ഉപദ്രവിക്കരുതെന്നും ഇരിക്കുന്ന സ്ഥലത്ത് ആ‌ം കയറി വരരുതെന്നും പറഞ്ഞു. അതില്‍ പിന്നെ അത്യാവശ്യം ചില പൂജാകര്‍മങ്ങല്‍ക്കല്ലാതെ ആ നിലവറ ആരും തുറന്നിട്ടില്ല. അതില്‍ പുടുകലല്ലാതെ മറ്റൊന്നും കാണാറില്ല. ആ നിലവറ അടച്ചിട്ട നിലയില്‍ ഇന്നും നമുക്ക് കാണാന്‍ കഴിയും.

മണ്ണാറശാലയെകുറിച്ച് ഞാന്‍ വായിച്ചതും കേട്ടറിഞ്ഞതുമായ കാര്യങ്ങള്‍ ആണ് മുകളില്‍ ചുരുക്കി പറഞ്ഞത്. എന്റെ വീട്ടില്‍ നിന്നും വെറും അഞ്ചു കിലോമീടര്‍ ദൂരമേ ഈ ക്ഷേത്രത്തിലേക്ക് വരുള്ളൂ. ഏക്കറുകണക്കിനു വിസ്ത്രിതമായി കിടക്കുന്ന കാടും കാവുകളും പുട്ടുകളും വന്വൃക്ഷങ്ങളും കുലവുമെല്ലാം നിങ്ങള്ക്ക് ഭീതോട്ദീപമായ കൌതുകമുണര്‍ത്തുന്ന കാഴ്ച്ചകലായിരിക്കുമെന്നുരപ്പ്.


Comments

Popular posts from this blog