Skip to main content

balalsangam-ബലാല്‍സംഗം എന്ന കുറ്റക്രിത്യം

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 375 എന്ന വകുപ്പിലാണ് ബലാല്‍സംഗം എന്ന കുറ്റം നിര്‍വചിച്ചിരിക്കുന്നത്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആണ് ബലാല്‍സംഗം ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരായി ആ സ്ത്രീയോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍ അത് ബലാല്‍സംഗം എന്ന കുറ്റമാണ്.
സ്ത്രീയുടെ സമ്മതത്തോടെയുള്ള ബലാല്‍സംഗം കുറ്റമാണോ?
ബലാല്‍സംഗം എന്ന വാക്കില്‍ തന്നെ ഒരു ബലം ഇല്ലേ. ബലം പ്രയോഗിച്ചുള്ള സംഗമം ആണ് അത്. സ്ത്രീയുടെ സമ്മതത്തോടു കൂടിയുള്ള ലൈംഗീക ബന്ധങ്ങളും ബലാല്‍സംഗം ആകാറുണ്ട്. അതെപ്രകാരമാണെന്ന് താഴെ വിവരിക്കുന്നു.
  • ലൈംഗീക ബന്ധത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍ പോലും അത്തരം സമ്മതം ആ സ്ത്രീയെയോ അവള്‍ക്കു താല്പര്യമുള്ള ആരെയെങ്കിലുമോ മരണപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യും എന്ന ഭീഷണിയിലാണ് നേടിയതെങ്കില്‍ ബലാല്‍സംഗം ആകും.
  • സ്ത്രീയുടെ സമ്മതത്തോടു കൂടി നടക്കുന്ന ബലാത്സംഗങ്ങള്‍ വേറെയുമുണ്ട്. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി നിയമപരമല്ലാത്ത ഒരു ചടങ്ങ് നടത്തി ഏതെങ്കിലും പുരുഷന്‍ താന്‍ ആ സ്ത്രീയുടെ നിയമപരമായുള്ള ഭര്‍ത്താവാണ് എന്ന് വിശ്വസിപ്പിച്ചു ലൈംഗീക ബന്ധം നടത്തുന്നുവോ, പിന്നീട് ആ സ്ത്രീക്ക് ആ പുരുഷന്റെ മേല്‍ ബലാല്‍സംഗം എന്ന കുറ്റം ആരോപിക്കാവുന്നതാണ്.
  • ഒരു സ്ത്രീയെ ബുദ്ധിസ്ഥിരത ഇല്ലാത്ത ഏതെങ്കിലും ഒരു അവസ്ഥയിലോ മദ്യപിച്ചോ അല്ലെങ്കില്‍ മറ്റു ഏതെങ്കിലും തരത്തില്‍ ബോധമില്ലാത്ത അവസ്ഥയിലോ അല്ലെങ്കില്‍ താന്‍ എന്താണ് ചെയ്യുന്നത്, എന്തിനുള്ള സമ്മതമാണ് നല്‍കുന്നത് എന്ന് തിരിച്ചറിയാന്‍ ബോധം ഇല്ലാത്ത അവസ്ഥയിലോ ആ സ്ത്രീയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ പുരുഷന് മേല്‍ അവള്‍ക്കു ബലാല്‍സംഗം ആരോപിക്കാം.
എന്തായാലും ബോധമില്ലാത്ത അവസ്ഥയിലോ മറ്റേതെങ്കിലും മാര്‍ഗത്തിലോ കബളിപ്പിച്ചോ നേടുന്ന സമ്മതം നിയമത്തിന്റെ കണ്ണില്‍ സമ്മതം അല്ല എന്ന് മനസ്സിലാക്കുക. അത് പോലെ തന്നെ പരിപൂര്‍ണ സമ്മതത്തോടെ ആണെങ്കില്‍ പോലും 16 വയസ്സിനു താഴെ പ്രായമുള്ള ഒരു ബാലിക അല്ലെങ്കില്‍ യുവതിയുമായാണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ അതിനു ആരുടെ എത്ര തന്നെ സമ്മതം ഉണ്ടെന്നു പറഞ്ഞാലും അത് ബലാല്‍സംഗം ആണ്. ഒരാള്‍ തന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നതും കുറ്റമാണ്. ഓര്‍ക്കുക സ്ത്രീയുടെ സമ്മതം ആണ് എല്ലാത്തിലും വലുതായി നിയമം കാണുന്നത്.
ബലാല്‍സംഗം നടത്തിയാലുള്ള ശിക്ഷ എന്താണ്?
ലളിതമോ കടിനമോ ആയതും; 7 വര്‍ഷത്തില്‍ കുറയാതെയും 10 വര്‍ഷം വരെ നീളാവുന്നതും ജീവപര്യന്തം വരെ ആകാവുന്നതുമായ തടവുശിക്ഷയും പിഴയുമാണ് സാധാരണ ശിക്ഷ.
നിയമത്തിലേക്ക് തിരികെ പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog