Skip to main content

2010 ലെ ആദ്യ സൂര്യഗ്രഹണം



സൂര്യന്‍ താപമാണ്. അത് വെളിച്ചം തരുന്നു. എന്നാല്‍ സൂര്യനെ നേരിട്ട് നോക്കരുത്. അത് കണ്ണിന്റെ വെളിച്ചം കെടുത്തും. 
2010 ലെ സൂര്യഗ്രഹണം എല്ലാ ടീവി ചാനലിലും കാണാന്‍ കഴിഞ്ഞു. ചിലപ്പോള്‍ നെറ്റിലും കണ്ടേക്കാം. പല സ്ഥലങ്ങളിലും സൂര്യഗ്രഹണം കാണാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടാകം. എന്നാല്‍ ഇത്രയും വ്യക്തമായി കേരളത്തില്‍ ഇതാദ്യമായാണ് എന്ന് തോന്നുന്നു ഒരു സൂര്യഗ്രഹണം. ഇത്രയും വ്യക്തമായി കണ്ട സൂര്യഗ്രഹണം കണ്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം. അവസരങ്ങള്‍ മുതലാക്കുന്നവനാണ് ബുദ്ധിമാന്‍. അത് നല്ലതായ എല്ലാ കാര്യത്തിലും വേണം. പകല്‍ 11:30 മണിക്ക് സൂര്യഗ്രഹണം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഞാന്‍ കൃത്യം 11:30 മണിക്ക് 2 എക്സ്റേ ഫിലിമുമായി വെളിയില്‍ ഇറങ്ങി. അതിലൂടെ സൂര്യനെ നോക്കി. അതാ വലതു വശത്ത്‌ കൂടി ഒരു കരിനിഴല്‍ വ്യാപിക്കുന്നു. അതെ അത് ചന്ദ്രനാണ്. അത് സൂര്യനെ മറയ്ക്കുകയാണ്. സൂര്യന്‍ ക്രമേണ ചന്ദ്രക്കല പോലെ ആകുന്ന കാഴ്ച. ഇടക്കെപ്പോഴോ ഫിലിം മാറ്റി നോക്കി. കണ്ണില്‍ അസഹനീയമായ വേദന അനുഭവപ്പെടു. അകത്തു കയറി കണ്ണില്‍ ധാരാളം വെള്ളം ഒഴിച്ചു കഴുകിയെങ്കിലും ചെറിയ വേദന ഉണ്ടായിരുന്നു. പിന്നീട് 30 മിനിറ്റ് കഴിഞ്ഞു നോക്കി. അപ്പോഴേക്കും ചന്ദ്രന്‍ സൂര്യനെ പകുതിയും മറച്ചു കഴിഞ്ഞിരുന്നു. ഒരു മണിയായപ്പോഴേക്കും പ്രകൃതി ഇരുട്ടിലാകാന്‍ തുടങ്ങി. കിളികള്‍ ഉച്ചത്തില്‍ ചിലച്ചു. വല്ലാത്ത ഒരു ശൂന്യത. പരിസരമാകെ ഇരുണ്ടു മൂടി. ഞാന്‍ വീണ്ടും ഫിലിമുമായി വെളിയിലിറങ്ങി. അതിലൂടെ ആകാശത്തേക്ക് നോക്കി. അതാ അത്യപൂര്‍വമായ വളയഗ്രഹണം. ചന്ദ്രന്‍ ഇപ്പോള്‍ സൂര്യനെ മറച്ചിരിക്കുന്നു. കറുത്തിരുണ്ട ചന്ദ്രന് ചുറ്റുമായി വൃത്തത്തില്‍ സൂര്യപ്രഭാവലയം. അതിമനോഹരമായ കാഴ്ച. കുറെ നേരം നോക്കി നിന്ന്. പിന്നീട് ചന്ദ്രന്‍ മാറിത്തുടങ്ങി. താഴെ മണ്ണില്‍ നിഴലുകള്‍ക്കും വലയങ്ങള്‍ ദ്രിശ്യമായി. അത്ഭുതം ഒന്നല്ല കുറെയേറെ വലയങ്ങള്‍ മണ്ണില്‍ പതിഞ്ഞിരിക്കുന്നു. എന്തായാലും വീട്ടിലിരുന്നു യഥാര്‍ത്ഥ സൂര്യഗ്രഹണം ഞാന്‍ കണ്ടിരിക്കുന്നു.
തിരികെ പോകുക: എന്റെ അനുഭവങ്ങള്‍

Comments

Popular posts from this blog