Skip to main content

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ശിക്ഷാരീതികള്‍

ഇന്ത്യക്ക് സ്വന്തമായി ഒരു ക്രിമിനല്‍ നിയമം ഉണ്ട്. കുറ്റകൃത്യങ്ങളെ പറ്റി പ്രതിപാദിക്കുകയും അവയ്ക്കുള്ള ശിക്ഷാവിധികള്‍ എപ്രകാരമാണ് എന്ന് വിവരിക്കുകയും ചെയ്യുന്ന നിയമം ആണ് ഇന്ത്യന്‍ ശിക്ഷാനിയമം അഥവാ ഇന്ത്യന്‍ പീനല്‍ കോഡ്.
ഇന്ത്യന്‍ പീനല്‍ കോഡില്‍ പ്രധാനമായും അഞ്ചു തരത്തിലുള്ള ശിക്ഷാരീതികള്‍ആണ് പറഞ്ഞിരിക്കുന്നത്. അവ താഴെ പറയും പ്രകാരമാണ്.


1. ഫൈന്‍ അഥവാ പിഴ:
അധികം  ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഒരു നിശ്ചിത പിഴ അടച്ചു കൊണ്ട് വലിയ ശിക്ഷകളില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. ഉദാഹരണത്തിന് പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുക  എന്നത് ഫൈന്‍ മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. അതിനു 200 രൂപയാണ് ഫൈന്‍. എന്നാല്‍ ഫൈനോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളും ഉണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിനു ഫൈന്‍ ശിക്ഷയായി പറയുകയും എന്നാല്‍ ഫൈന്‍ എത്ര അടക്കണമെന്ന് പറയാതിരിക്കുകയും ചെയ്‌താല്‍ എത്ര വേണമെങ്കിലും ഫൈന്‍ ഈടാക്കാം എന്നാണു നിയമം പറയുന്നത്. പക്ഷെ അത്യധികം ആകരുത് എന്ന് മാത്രം. അത് പോലെ തന്നെ ഫൈന്‍ അടച്ചില്ലെങ്കില്‍ അതിനു ശിക്ഷ തടവാണെന്നും ഓര്‍ക്കണം. ഉദാഹരണത്തിന് 100 രൂപ ഫൈന്‍ മാത്രം ശിക്ഷ വിധിച്ചിരിക്കുന്ന ഒരു കുറ്റത്തിന് ഫൈന്‍ അടച്ചില്ലെങ്കില്‍ 4 മാസം വരെ തടവുശിക്ഷ ലഭിക്കാം. ഓര്‍ക്കുക ഫൈന്‍ നിസ്സാരമായി കാണരുത്. 

2. സ്വത്ത് കണ്ടുകെട്ടുക:
നമ്മളുടെ സ്വത്തോ ധനമോ വസ്തുവോ കണ്ടുകെട്ടുക എന്ന ശിക്ഷാരീതി ബ്രിടീഷ് സമ്പ്രദായത്തില്‍ നടന്നിരുന്നെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അത് അധികം ഉപയോഗത്തിലില്ല. എന്നാലും ചുരുക്കം ചില കുറ്റങ്ങള്‍ക്ക് ഇത് ഒരു ശിക്ഷാ വിധിയായി പറയുന്നുണ്ട്.
 

3. തടവുശിക്ഷ:
ഗുരുതരമായ ഒരു കുറ്റം ചെയ്‌താല്‍ തടവ് ശിക്ഷയാണ് സാധാരണയായി പറയുന്നത്. കുറ്റവാളിയെ ചെയ്ത കുറ്റത്തിന്റെ ആഴം അനുസരിച്ചു വെറും തടവും കടിനതടവും ശിക്ഷിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. ജയിലില്‍ കഴിയുന്ന ശിക്ഷാകാലയളവില്‍ കഠിനമായ ജോലികള്‍ ചെയ്യിക്കുക എന്നതാണ് കഠിനതടവിന്റെ രീതി. പല കോടതികള്‍ക്കും പലതരത്തിലുള്ള ശിക്ഷ കൊടുക്കാന്‍ കഴിയും.

4. ജീവപര്യന്തം.
ഇപ്പോള്‍ സാധാരണമായി നിലവിലിരിക്കുന്നതില്‍ ഏറ്റവും കടുത്ത ശിക്ഷയാണ് ജീവപര്യന്തം തടവ്. അതീവ ഗുരുതരമായ ഏതൊരു കുറ്റകൃത്യത്തിനും ഈ തടവുശിക്ഷ ലഭിക്കാം. എന്നാല്‍ സാധാരണ 14 വര്‍ഷം മാത്രമേ ഈ ശിക്ഷ അനുഭവിക്കേണ്ടതായി വരികയുള്ളൂ.

5. മരണശിക്ഷ
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷാരീതി. വളരെ ചുരുക്കം മാത്രം ഉപയോഗിക്കാന്‍ അധികാരമുള്ള രീതി. ലോകത്ത് പലയിടത്തും പല രീതിയിലുള്ള മരണശിക്ഷ നിലവിലുണ്ടെങ്കിലും തൂക്കിലേറ്റി കൊല്ലുകയാണ് നമ്മളുടെ രീതി. കൊലപാതകം പോലെയുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങല്‍ക്കാന് ഈ ശിക്ഷാവിധി നടപ്പിലാക്കുന്നത്. മറ്റു പല കുറ്റങ്ങള്‍ക്കും ഇത് ഒരു ശിക്ഷയായി പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായെ ഇത്തരം ശിക്ഷ നടപ്പിലാക്കാവൂ എന്നാണു സുപ്രീം കോടതി വിധി.

നിയമത്തിലേക്ക് തിരികെ പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

balalsangam-ബലാല്‍സംഗം എന്ന കുറ്റക്രിത്യം

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 375 എന്ന വകുപ്പിലാണ് ബലാല്‍സംഗം എന്ന കുറ്റം നിര്‍വചിച്ചിരിക്കുന്നത്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആണ് ബലാല്‍സംഗം ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരായി ആ സ്ത്രീയോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍ അത് ബലാല്‍സംഗം എന്ന കുറ്റമാണ്. സ്ത്രീയുടെ സമ്മതത്തോടെയുള്ള ബലാല്‍സംഗം കുറ്റമാണോ? ബലാല്‍സംഗം എന്ന വാക്കില്‍ തന്നെ ഒരു ബലം ഇല്ലേ. ബലം പ്രയോഗിച്ചുള്ള സംഗമം ആണ് അത്. സ്ത്രീയുടെ സമ്മതത്തോടു കൂടിയുള്ള ലൈംഗീക ബന്ധങ്ങളും ബലാല്‍സംഗം ആകാറുണ്ട്. അതെപ്രകാരമാണെന്ന് താഴെ വിവരിക്കുന്നു. ലൈംഗീക ബന്ധത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍ പോലും അത്തരം സമ്മതം ആ സ്ത്രീയെയോ അവള്‍ക്കു താല്പര്യമുള്ള ആരെയെങ്കിലുമോ മരണപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യും എന്ന ഭീഷണിയിലാണ് നേടിയതെങ്കില്‍ ബലാല്‍സംഗം ആകും. സ്ത്രീയുടെ സമ്മതത്തോടു കൂടി നടക്കുന്ന ബലാത്സംഗങ്ങള്‍ വേറെയുമുണ്ട്. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി നിയമപരമല്ലാത്ത ഒരു ചടങ്ങ് നടത്തി ഏതെങ്കിലും പുരുഷന്‍ താന്‍ ആ സ്ത്രീയുടെ നിയമപരമായുള്ള ഭര്‍ത്താവാണ് എന്ന് വിശ്വസിപ്പിച്ചു ലൈംഗീക ബന്ധം നടത്തുന്നുവോ, പിന്നീട് ആ സ്ത്രീക്ക് ...