Skip to main content

ഹൃദയത്തിലെ പൂമരം-kavitha-hridayathilepoomaram

ഒരു നാളുലകില്‍ ജനിച്ചു വീഴും
മനുജന്നിതെത്രയെത്ര വീഴ്ചകള്‍
ഞാനുമൊരിക്കല്‍ ജനിച്ചു വീണീ-
മണ്ണിന്റെ മാറിലൊരു പൈതലായ്
കിനിയുന്നതപ്പോള്‍ മനുഷ്യരക്തം
മണ്ണിന്റെ മാറിലാ പൈതലിനായ്
അവിടെ നിന്നും ഞാനുയര്‍ത്തെനീട്ടു
പലവട്ടം പക്ഷെ മറിഞ്ഞു വീണു
അരുവികള്‍ തേടി നടന്ന ഞാനോ
മരുവില്‍ തപം ചെയ്തലഞ്ഞു പിന്നെ
കുരുവികള്‍ പാറി നടന്ന വിണ്ണില്‍
കഴുമരങ്ങള്‍ തല നീട്ടി നില്പൂ
തെളിയുന്ന നക്ഷത്രജാലമെല്ലാം
എരിയുന്ന തീക്കനല്‍ 'മിന്നി മിന്നി'
കൂത്തരങ്ങില്‍ കുരങ്ങാട്ടമാടും
കൂത്താടിയായി പിറന്നു വീണ്ടും
കൂക്കിവിളികള്‍ കവര്‍ന്നരങ്ങില്‍
കാലിടറിപ്പോയ പാവയായി
മണ്ടത്തരങ്ങളം മോഹമെല്ലാം
മാമലയായിട്ടുയര്‍ന്നു വന്നു
എങ്കിലും ഞാനെന്നുമാഗ്രഹിച്ചു
ഹൃദയത്തിലൊരു പൂമരവും നട്ടു
പിന്നെയാ പൂമരം മാമരമായ്
പൂത്തു തളിര്‍ത്തുലഞ്ഞാടി നിന്ന്
താപംഅകറ്റും തണല്‍മരമായ്‌

നിന്നപ്പോളന്നു ഞാനാഗ്രഹിച്ചു
വരുമെന്റെ ഹൃത്തിലെ പൂമരത്തിന്‍
വാതായനത്തിലാ പൂങ്കുരുവി
അങ്ങനെ എന്നാശ പൂത്തു നില്‍ക്കെ
ജീവിതചിത്രങ്ങള്‍ മാറിവന്നു
എരിയുന്നോരഗ്നികുന്ടങ്ങലെല്ലാം
മിന്നുന്ന നക്ഷത്രജാലമായി
മരുവില്‍ തപസ്സിന്റെ താപമാകെ
അരുവിക്കുളിരിലലിഞ്ഞു പോയി
കഴുമരം കടപുഴകിത്തകര്‍ന്നു
കുരുവികള്‍ പാറിനടന്നു വിണ്ണില്‍
കൂത്തരങ്ങില്‍ കരഘോഷജാലം
കണ്ടു ഞാനാടിത്തിമര്‍ത്തു വീണ്ടും
വന്നു ചേരും എന്‍ ഹൃദയത്തിലെ
പൂമരത്തില്‍ പാടും പൂങ്കിളികള്‍

Comments

Popular posts from this blog