Skip to main content

ഒരു വിപ്ളവഗാനം(കവിത)

 നയിക്കൂ നയിക്കൂ നാടിന്റെ ജീവനെ
നയിക്കൂ നീ നന്മ തന്‍ പാതയിലൂടെ
നയിക്കൂ ബൃഹത്തായ സംസ്കാരസാഗര -
തിരകളെ, അവയുടെ ചേതനയെ
നല്ലൊരു നാളെതന്‍  സ്വപ്‌നങ്ങള്‍ നെയ്യുന്ന
യുവജനസംഗമഘോശങ്ങളെ
ഭൂമി തന്നത്മാവ് തന്‍ തുടിപ്പാര്‍ന്നോരാ 
നെഞ്ചിന്റെ ഊട്ടുള്ള വീര്യവുമായി 
മാറ്റത്തിന്‍ ശങ്ഘോലി നാദം മുഴക്കുന്ന
മാത്രുരാജ്യതിന്‍ മലര്ക്കിടങ്ങള്‍
മാറുന്ന രാഷ്ട്രീയചിന്തതന്‍ പായുന്ന
തേര് തെളിക്കുവിന്‍ നീ മനുഷ്യാ
നിന്നെ നീ സ്നേഹിപ്പിന്‍ , ഭൂമിയെ സ്നേഹിപ്പിന്‍
ഭൂമിതന്നോമാല്‍ക്കിടങ്ങളെ സ്നേഹിപ്പിന്‍
സ്നേഹമൂരും നിന്‍ മനസ്സില്‍ തുടിക്കട്ടെ
മാതൃരാജ്യതിന്‍ മഹദ്ചരിത്രം

Comments

Popular posts from this blog