Skip to main content

ശാസ്ത്രവും മനുഷ്യനും(കവിത)

കാലചക്രം തിരിയുന്നൂ, കാലന്റെ 
കണക്കുകൂട്ടലുകള്‍ തെറ്റുന്നു 
മാറ്റത്തിന്‍ വേഗത കൂടുന്നു, മര്‍ത്യന്‍ 
അതെല്ലാം ചവിട്ടി മുന്നേറുന്നു 
രോഗമുണ്ടാകുന്നൂ, ഒപ്പം ചികിത്സയും 
രോഗികള്‍ കൂടുന്നു ഒപ്പം ആരോഗ്യവും 
ഫാക്ടറികള്‍ പുകയുന്നു, ആസ്പത്രി വളരുന്നു 
ഒരുവന്‍ പണിയുന്നു, മറ്റവന്‍ തകര്‍ക്കുന്നു 
നാട് വളരുന്നു, നാട് ക്ഷയിക്കുന്നു 
ശാസ്ത്രം വളരുന്നു, മനുഷ്യന്‍ പെരുകുന്നു 
ജയിച്ചത്‌ ശാസ്ത്രമോ മനുഷ്യനോ?
ഭൂമി തന്നത്മാവ് മൌനം ഭഞ്ഞിക്കുന്നൂ 
ഭൂമി പിളര്‍ന്നു പെരുംകടലാവുന്നു 
ശാസ്ത്രം ജയിക്കുന്നൂ, മനുഷ്യന്‍ തോല്‍ക്കുന്നു.

Comments

Popular posts from this blog