ഓരോ ക്രിമിനല്‍ കുറ്റവും ഒരു വ്യക്തിയെ മാത്രമല്ല ഒരു നാടിനു തന്നെ എതിരാണ്. അക്കാരണത്താല്‍ അറസ്റ്റ് എന്ന ശക്തി പലര്‍ക്കും നിയമം കൊടുത്തിട്ടുണ്ട്. ഒരു പോലീസ് ഓഫീസരിനോ, മജിസ്ട്രേട്ടിണോ, ഏതെങ്കിലും വ്യക്തിക്കോ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്. ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തയാളെയോ , അങ്ങനെ അറിവ് ലഭിച്ചാലോ, സംശയത്തിന്റെ പേരിലോ ഒരു പോലീസ് ഓഫീസറിനു അറസ്റ്റ് ചെയ്യാം. അതീവ ഗുരുതരമല്ലാത്ത ഒരു കുറ്റം ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാളുടെ പേരും വിലാസവും നല്‍കാന്‍ ആവശ്യപ്പെടാം. തന്ന പേരും വിലാസവും തെറ്റാണെന്ന് തോന്നിയാലോ അല്ലെങ്കില്‍ തന്നില്ലെങ്കിലോ അത് ലഭിക്കുന്നതിനു വേണ്ടി അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഒരു മജിസ്ട്രെടിനു തന്റെ മുന്നില്‍ വെച്ചു ഒരാള്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാളെ സ്വയമെവയോ മറ്റൊരാള്‍ മൂലമോ അറസ്റ്റ് ചെയ്യാം. ഒരു സ്വകാര്യ വ്യക്തിക്കും അരസ്ടുപയോഗപ്പെടുത്താം. അതീവ ഗുരുതരമായ ഒരു കുറ്റകൃത്യം ഒരാള്‍ ചെയ്താലോ, വേണ്ടപ്പെട്ട കുറ്റവാളിയായാലോ അയാളെ അറസ്റ്റ് ചെയ്യാം. അതിനു ശേഷം ഒരു പോലീസ് ഓഫീസരിനോ അടുത്തുള്ള പോലീസ് സ്റ്റെഷനിലോ എത്തി അയാളെ കൈമാറണം. ഏതൊരാളും ഒരു കുറ...
എന്റെ കൂടെ അല്പനേരം-കഥ, കവിത, കാര്യം. തത്വശാസ്ത്രങ്ങളുടെയുംമാനസികസിധാന്തങ്ങളുടെയും ബലിഷ്ടകരങ്ങളില്‍ നിന്നും മുക്തി നേടി കനവുകളുടെ കോട്ടമതിലുകള്‍ കടന്നു പായുന്ന കടിഞ്ഞാണില്ലാത്ത കുതിരയുടെ കാലടിപ്പാടുകള്‍.