Skip to main content

Posts

Showing posts from 2010

ഗുരുവിന്റെ കുരുതതക്കേട്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത‍ കണ്ടു വല്ലാത്ത വിഷമം തോന്നി. ജൈപൂരില്‍ ടീച്ചര്‍ അടിച്ചു കുട്ടിയുടെ കാഴ്ച പോയി. വലിയ പുതുമയുള്ള വാര്‍ത്ത അല്ലെങ്കിലും തീര്‍ത്തും വേദനാജനകമായ വാര്‍ത്ത തന്നെ. സ്കൂള്‍ അധികൃതര്‍ അത് നിഷേധിച്ചിട്ടുണ്ട്. സത്യമെന്തായാലും ഇത്തരം പ്രവര്‍ത്തികള്‍ സ്കൂളിനെന്നല്ല മഹത്തായ ഒരു സങ്കല്പത്തിനും പൈതൃകത്തിനും എതിരാണെന്ന് തന്നെ പറയാം. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് പോലെ കുറെ അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മിക്ക ടീച്ചര്‍മാരും ആവശ്യമെങ്കില്‍ കുട്ടികളെ ശിക്ഷിക്കാറുണ്ട്. അത് മാനസിക പീടനമോ ശാരീരിക പീടനമോ ആകാം. രണ്ടും ചിലപ്പോള്‍ ഫലിക്കും. എന്നാലും തിക്തഫലങ്ങള്‍ ഉണ്ടാകില്ല എന്ന് പറയാനാവില്ല. ഇവയുടെ തീവ്രമായ ഉപയോഗം ഒരു പക്ഷെ ഒരു കുട്ടിയിലെ വിദ്യാര്‍ഥിയെ തന്നെ ഇല്ലാതാക്കാനും മതി. ആയതിനാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും മുന്‍പ് കുട്ടിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. എന്തൊക്കെ ഗുണങ്ങള്‍ പറഞ്ഞാലും ഒരു കുട്ടിയുടെ മാനസിക വളര്ച്ചക്കുതകും വിധം അവനെ ചിട്ടയായ കൌന്‍സില്ലിങ്ങിലൂടെയും മാനസികചികില്സയിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ഒര...

2010poornachandran-2010ലെ ആദ്യത്തെ പൌര്‍ണമി

  ഈ വര്‍ഷത്തെ ഏറ്റവും വലിയതും തെളിച്ചവുമുള്ള പൂര്‍ണ്ണചന്ദ്രന്‍. സാധാരണ ഉള്ളതിനേക്കാള്‍ 15 % വലിപ്പവും 30 % തെളിച്ചവും ഉള്ള ചന്ദ്രന്‍ മാനത്തുദിക്കും. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണമാര്‍ഗത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഏറ്റവും ഭംഗിയേറിയ ചന്ദ്രനെ കാണാം.  ഈ വാര്‍ത്ത അറിഞ്ഞു ഞങ്ങള്‍ വളരെ സന്തോഷിച്ചു. 2010 ലെ ആദ്യ സൂര്യഗ്രഹണം കണ്ട ആഘോഷം ഇപ്പോഴും മനസ്സിലുണ്ട്. പ്രപഞ്ചത്തിന്റെ ഈ പ്രതിഭാസവും കാണാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. 8 മണിയോടെ വ്യക്തമായി കാണാന്‍ കഴിയും എന്നായിരുന്നു അറിയിപ്പ്. എട്ടു മണിക്ക് തന്നെ ഞങ്ങള്‍ പുറത്തിറങ്ങി മാനത്തേക്ക് നോക്കി. നിറയെ മരങ്ങളുള്ളതിനാല്‍ ശിഖരങ്ങള്‍ക്കിടയിലൂടെ മാത്രമേ ഞങ്ങള്‍ക്ക് ചന്ദ്രനെ കാണാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ വ്യക്തമായ ദൃശ്യത്തിനായി ടെറസിന് മുകളില്‍ കയറി. ഇതാ ഞങ്ങളുടെ തൊട്ടു മുന്നില്‍ നിലാവിന് മുന്നിലെ മൂടുപടം അഴിഞ്ഞുവീഴുകയായിരുന്നു. ആ നിലാവെളിച്ഛത്തിലെക്ക് നോക്കി   നില്‍ക്കുമ്പോള്‍ ഉണ്ടായ സ്വര്‍ഗീയാനുഭൂതി വിവരിക്കത്തക്കതല്ല. തീനാളത്തിലെക്ക് ആകൃഷ്ടരായി ശലഭങ്ങള്‍  മരിക്കാറുണ്ട്. ഒരിക്കല്‍ പൊള്ളല്‍ ഏറ്റ് രക്ഷപെട്ട ശലഭം വീണ്ടും ആ തീനാളത്തില്‍...

2010 ലെ ആദ്യ സൂര്യഗ്രഹണം

സൂര്യന്‍ താപമാണ്. അത് വെളിച്ചം തരുന്നു. എന്നാല്‍ സൂര്യനെ നേരിട്ട് നോക്കരുത്. അത് കണ്ണിന്റെ വെളിച്ചം കെടുത്തും.  2010 ലെ സൂര്യഗ്രഹണം എല്ലാ ടീവി ചാനലിലും കാണാന്‍ കഴിഞ്ഞു. ചിലപ്പോള്‍ നെറ്റിലും കണ്ടേക്കാം. പല സ്ഥലങ്ങളിലും സൂര്യഗ്രഹണം കാണാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടാകം. എന്നാല്‍ ഇത്രയും വ്യക്തമായി കേരളത്തില്‍ ഇതാദ്യമായാണ് എന്ന് തോന്നുന്നു ഒരു സൂര്യഗ്രഹണം. ഇത്രയും വ്യക്തമായി കണ്ട സൂര്യഗ്രഹണം കണ്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം. അവസരങ്ങള്‍ മുതലാക്കുന്നവനാണ് ബുദ്ധിമാന്‍. അത് നല്ലതായ എല്ലാ കാര്യത്തിലും വേണം. പകല്‍ 11:30 മണിക്ക് സൂര്യഗ്രഹണം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഞാന്‍ കൃത്യം 11:30 മണിക്ക് 2 എക്സ്റേ ഫിലിമുമായി വെളിയില്‍ ഇറങ്ങി. അതിലൂടെ സൂര്യനെ നോക്കി. അതാ വലതു വശത്ത്‌ കൂടി ഒരു കരിനിഴല്‍ വ്യാപിക്കുന്നു. അതെ അത് ചന്ദ്രനാണ്. അത് സൂര്യനെ മറയ്ക്കുകയാണ്. സൂര്യന്‍ ക്രമേണ ചന്ദ്രക്കല പോലെ ആകുന്ന കാഴ്ച. ഇടക്കെപ്പോഴോ ഫിലിം മാറ്റി നോക്കി. കണ്ണില്‍ അസഹനീയമായ വേദന അനുഭവപ്പെടു. അകത്തു കയറി കണ്ണില്‍ ധാരാളം വെള്ളം ഒഴിച്ചു കഴുകിയെങ്കിലും ചെറിയ വേദന ഉണ്ടായിരു...

ഹൃദയത്തിലെ പൂമരം-kavitha-hridayathilepoomaram

ഒരു നാളുലകില്‍ ജനിച്ചു വീഴും മനുജന്നിതെത്രയെത്ര വീഴ്ചകള്‍ ഞാനുമൊരിക്കല്‍ ജനിച്ചു വീണീ- മണ്ണിന്റെ മാറിലൊരു പൈതലായ് കിനിയുന്നതപ്പോള്‍ മനുഷ്യരക്തം മണ്ണിന്റെ മാറിലാ പൈതലിനായ് അവിടെ നിന്നും ഞാനുയര്‍ത്തെനീട്ടു പലവട്ടം പക്ഷെ മറിഞ്ഞു വീണു അരുവികള്‍ തേടി നടന്ന ഞാനോ മരുവില്‍ തപം ചെയ്തലഞ്ഞു പിന്നെ കുരുവികള്‍ പാറി നടന്ന വിണ്ണില്‍ കഴുമരങ്ങള്‍ തല നീട്ടി നില്പൂ തെളിയുന്ന നക്ഷത്രജാലമെല്ലാം എരിയുന്ന തീക്കനല്‍ 'മിന്നി മിന്നി' കൂത്തരങ്ങില്‍ കുരങ്ങാട്ടമാടും കൂത്താടിയായി പിറന്നു വീണ്ടും കൂക്കിവിളികള്‍ കവര്‍ന്നരങ്ങില്‍ കാലിടറിപ്പോയ പാവയായി മണ്ടത്തരങ്ങളം മോഹമെല്ലാം മാമലയായിട്ടുയര്‍ന്നു വന്നു എങ്കിലും ഞാനെന്നുമാഗ്രഹിച്ചു ഹൃദയത്തിലൊരു പൂമരവും നട്ടു പിന്നെയാ പൂമരം മാമരമായ് പൂത്തു തളിര്‍ത്തുലഞ്ഞാടി നിന്ന് താപംഅകറ്റും തണല്‍മരമായ്‌ നിന്നപ്പോളന്നു ഞാനാഗ്രഹിച്ചു വരുമെന്റെ ഹൃത്തിലെ പൂമരത്തിന്‍ വാതായനത്തിലാ പൂങ്കുരുവി അങ്ങനെ എന്നാശ പൂത്തു നില്‍ക്കെ ജീവിതചിത്രങ്ങള്‍ മാറിവന്നു എരിയുന്നോരഗ്നികുന്ടങ്ങലെല്ലാം മിന്നുന്ന നക്ഷത്രജാലമായി മരുവില്‍ തപസ്സിന്റെ താപമാകെ അരുവിക്കുളിരിലലിഞ്ഞു...

balalsangam-ബലാല്‍സംഗം എന്ന കുറ്റക്രിത്യം

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 375 എന്ന വകുപ്പിലാണ് ബലാല്‍സംഗം എന്ന കുറ്റം നിര്‍വചിച്ചിരിക്കുന്നത്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആണ് ബലാല്‍സംഗം ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരായി ആ സ്ത്രീയോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍ അത് ബലാല്‍സംഗം എന്ന കുറ്റമാണ്. സ്ത്രീയുടെ സമ്മതത്തോടെയുള്ള ബലാല്‍സംഗം കുറ്റമാണോ? ബലാല്‍സംഗം എന്ന വാക്കില്‍ തന്നെ ഒരു ബലം ഇല്ലേ. ബലം പ്രയോഗിച്ചുള്ള സംഗമം ആണ് അത്. സ്ത്രീയുടെ സമ്മതത്തോടു കൂടിയുള്ള ലൈംഗീക ബന്ധങ്ങളും ബലാല്‍സംഗം ആകാറുണ്ട്. അതെപ്രകാരമാണെന്ന് താഴെ വിവരിക്കുന്നു. ലൈംഗീക ബന്ധത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍ പോലും അത്തരം സമ്മതം ആ സ്ത്രീയെയോ അവള്‍ക്കു താല്പര്യമുള്ള ആരെയെങ്കിലുമോ മരണപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യും എന്ന ഭീഷണിയിലാണ് നേടിയതെങ്കില്‍ ബലാല്‍സംഗം ആകും. സ്ത്രീയുടെ സമ്മതത്തോടു കൂടി നടക്കുന്ന ബലാത്സംഗങ്ങള്‍ വേറെയുമുണ്ട്. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി നിയമപരമല്ലാത്ത ഒരു ചടങ്ങ് നടത്തി ഏതെങ്കിലും പുരുഷന്‍ താന്‍ ആ സ്ത്രീയുടെ നിയമപരമായുള്ള ഭര്‍ത്താവാണ് എന്ന് വിശ്വസിപ്പിച്ചു ലൈംഗീക ബന്ധം നടത്തുന്നുവോ, പിന്നീട് ആ സ്ത്രീക്ക് ...

സൈടിനെക്കുറിച്ച്

സ്വാഗതം പൂര്‍ണമായും മലയാളത്തില്‍ തുടങ്ങിയ എന്റെ ആദ്യത്തെ സൈറ്റ് ആണ് ഇത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇത് ഞാന്‍ സമര്‍പ്പിക്കുന്നു. എങ്ങനെ ഈ സൈറ്റ് ഉപയോഗിക്കാം  നിങ്ങള്‍ കാണുമ്പോള്‍ സ്ക്രീനിന്റെ വലതു ഭാഗത്ത് 'വിഷയങ്ങള്‍ ' എന്ന ഒരു ലിസ്റ്റ് ഉണ്ടാകും. അതിനു കീഴില്‍ വ്യത്യസ്ത വിഷയങ്ങള്‍ അറിയാനുള്ള വ്യത്യസ്ത ലിങ്കുകള്‍ ഉണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അതിന്റേതായ വിഷയം പ്രതിപാദിക്കുന്ന ഒരു പുതിയ പേജിലേക്ക് നിങ്ങള്‍ എത്തും. ഓരോ തവണയും ഇത് പോലെ നിങ്ങള്‍ക്ക് നിങ്ങള്ക്ക് ഓരോ പേജിലേക്കും എത്താം. ചില വിഷയങ്ങള്‍ പലതായി തരാം തിരിച്ചിട്ടുണ്ടാകും. അത്തരം വിഷയങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ ആ വിഷയത്തിന് കീഴിലുള്ള മറ്റു വിഷയങ്ങളിലേക്ക് പോകുവാനും തിരികെ വരുവാനുമുള്ള ലിങ്കുകള്‍ ഉണ്ടാകും. എന്റെ രചനകള്‍ എന്ന ലിങ്കില്‍ നിന്നും ഈ സൈറ്റിലെ എല്ലാ വിഷയങ്ങളും ഓരോന്നായി നിങ്ങള്ക്ക് കാണാനാകും. ഇപ്രകാരം ഏതു പേജിലേക്കും എളുപ്പം എത്തിപ്പെടാനാവുന്ന വിധം സജ്ജീകരിച്ചിട്ടുള്ളതാണ് ഈ സൈറ്റ്.  ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ എന്റെ ആവനാഴിയില്‍ ഉണ്ട്. എ...

രഞ്ജിത്തിന്റെ കവിതകള്

താഴെ കാണിച്ചിരിക്കുന്ന കവിതകളില്‍ ഇഷ്ടമുള്ളത് ക്ലിക്ക് ചെയ്യുക സ്വത്വം ശാസ്ത്രവും മനുഷ്യനും   വിജയശ്ലോകം   സത്യത്തിന്റെ പടവാള്   പ്രേമമെന്ന ഭ്രാന്ത് ഒരു വിപ്ലവഗാനം   കടപ്പാട് : ബ്ലോഗ്‌   ഹൃദയത്തിലെ പൂമരം  

രഞ്ജിത്തിന്റെ ബസ്സ് യാത്രകള്

ബസ്സുകളുമായി എനിക്ക് വളരെ വ്യത്യസ്തമായ ബന്ധമാണുള്ളത്. ബസ്സുമായി ബന്ധപ്പെട്ട എന്റെ ചില രസകരമായ അനുഭവങ്ങള്‍ ആണ് ചുവടെ. ഇഷ്ടമുള്ള വിഷയത്തില്‍ ക്ലിക്ക് ചെയ്യുക. തിരികെ എന്റെ അനുഭവങ്ങളിലേക്ക് പോകണമെങ്കില്‍ 'എന്റെ അനുഭവങ്ങള്‍' എന്നത് ക്ലിക്ക് ചെയ്യുക. ബസ്സുമായി മുഖാമുഖം അയ്യപ്പങ്കാവിലെ ബസ്സ്‌   ബാന്ഗ്ലൂരിലേക്കുള്ള ബസ്സ്‌ ചിക്കോടിയിലെക്കുള്ള ബസ്സ്‌   ബസ്സിലെ സര്‍ക്കസ് തിരികെ പോകുക: എന്റെ അനുഭവങ്ങള്‍

രഞ്ജിത്തിന്റെ അനുഭവങ്ങള്

എന്റെ ജീവിതത്തിലെ ചില അനുഭവക്കുറിപ്പുകള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്. നമ്മളെല്ലാം സാധാരണക്കാരാണ്. എങ്കിലും  നമ്മളുടെ ജീവിതത്തില്‍ അസാധാരണമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ചില അനുഭവങ്ങള്‍ രസകരമായിരിക്കും. ചിലത്  മറക്കാന്‍ ആഗ്രഹിക്കും; ചിലത് ഓര്‍ക്കാന്‍ ആഗ്രഹിക്കും. എന്റെ ജീവിതത്തിലെ രസകരമായ വ്യത്യസ്ത അനുഭവങ്ങളുടെ ലിസ്റ്റ് ആണ് താഴെ. ഇഷ്ടമുള്ള വിഷയത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ആ പേജിലേക്ക് പോകാം. എന്റെ ബസ്സ്‌ യാത്രകള്‍ 2010 ലെ ആദ്യ സൂര്യഗ്രഹണം    2010 ലെ ആദ്യത്തെ പൌര്‍ണമി

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ശിക്ഷാരീതികള്‍

ഇന്ത്യക്ക് സ്വന്തമായി ഒരു ക്രിമിനല്‍ നിയമം ഉണ്ട്. കുറ്റകൃത്യങ്ങളെ പറ്റി പ്രതിപാദിക്കുകയും അവയ്ക്കുള്ള ശിക്ഷാവിധികള്‍ എപ്രകാരമാണ് എന്ന് വിവരിക്കുകയും ചെയ്യുന്ന നിയമം ആണ് ഇന്ത്യന്‍ ശിക്ഷാനിയമം അഥവാ ഇന്ത്യന്‍ പീനല്‍ കോഡ്. ഇന്ത്യന്‍ പീനല്‍ കോഡില്‍ പ്രധാനമായും അഞ്ചു തരത്തിലുള്ള ശിക്ഷാരീതികള്‍ആണ് പറഞ്ഞിരിക്കുന്നത്. അവ താഴെ പറയും പ്രകാരമാണ്. 1. ഫൈന്‍ അഥവാ പിഴ : അധികം  ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഒരു നിശ്ചിത പിഴ അടച്ചു കൊണ്ട് വലിയ ശിക്ഷകളില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. ഉദാഹരണത്തിന് പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുക  എന്നത് ഫൈന്‍ മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. അതിനു 200 രൂപയാണ് ഫൈന്‍. എന്നാല്‍ ഫൈനോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളും ഉണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിനു ഫൈന്‍ ശിക്ഷയായി പറയുകയും എന്നാല്‍ ഫൈന്‍ എത്ര അടക്കണമെന്ന് പറയാതിരിക്കുകയും ചെയ്‌താല്‍ എത്ര വേണമെങ്കിലും ഫൈന്‍ ഈടാക്കാം എന്നാണു നിയമം പറയുന്നത്. പക്ഷെ അത്യധികം ആകരുത് എന്ന് മാത്രം. അത് പോലെ തന്നെ ഫൈന്‍ അടച്ചില്ലെങ്കില്‍ അതിനു ശിക്ഷ തടവാണെന്നും ഓര്‍ക്കണം. ഉദാഹരണത്തിന് 100 രൂപ ഫൈന...