Skip to main content

ഗുരുവിന്റെ കുരുതതക്കേട്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത‍ കണ്ടു വല്ലാത്ത വിഷമം തോന്നി. ജൈപൂരില്‍ ടീച്ചര്‍ അടിച്ചു കുട്ടിയുടെ കാഴ്ച പോയി. വലിയ പുതുമയുള്ള വാര്‍ത്ത അല്ലെങ്കിലും തീര്‍ത്തും വേദനാജനകമായ വാര്‍ത്ത തന്നെ. സ്കൂള്‍ അധികൃതര്‍ അത് നിഷേധിച്ചിട്ടുണ്ട്. സത്യമെന്തായാലും ഇത്തരം പ്രവര്‍ത്തികള്‍ സ്കൂളിനെന്നല്ല മഹത്തായ ഒരു സങ്കല്പത്തിനും പൈതൃകത്തിനും എതിരാണെന്ന് തന്നെ പറയാം.
എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് പോലെ കുറെ അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മിക്ക ടീച്ചര്‍മാരും ആവശ്യമെങ്കില്‍ കുട്ടികളെ ശിക്ഷിക്കാറുണ്ട്. അത് മാനസിക പീടനമോ ശാരീരിക പീടനമോ ആകാം. രണ്ടും ചിലപ്പോള്‍ ഫലിക്കും. എന്നാലും തിക്തഫലങ്ങള്‍ ഉണ്ടാകില്ല എന്ന് പറയാനാവില്ല. ഇവയുടെ തീവ്രമായ ഉപയോഗം ഒരു പക്ഷെ ഒരു കുട്ടിയിലെ വിദ്യാര്‍ഥിയെ തന്നെ ഇല്ലാതാക്കാനും മതി. ആയതിനാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും മുന്‍പ് കുട്ടിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
എന്തൊക്കെ ഗുണങ്ങള്‍ പറഞ്ഞാലും ഒരു കുട്ടിയുടെ മാനസിക വളര്ച്ചക്കുതകും വിധം അവനെ ചിട്ടയായ കൌന്‍സില്ലിങ്ങിലൂടെയും മാനസികചികില്സയിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ഒരു യഥാര്‍ത്ഥ വ്യക്തിയാക്കി മാറ്റുവാന്‍ സാധിക്കൂ എന്ന സത്യം മറക്കരുത്. ഇത്തരം സംവിധാനങ്ങളുടെ അഭാവവുമോ അവബോധമില്ലായ്മയോ അല്ലെങ്കില്‍ അധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനമോ ലഭിക്കാത്തതാവാം ക്രൂരമായ ശിക്ഷാമുറകള്‍ പ്രയോഗിക്കുവാന്‍ കാരണം. ചില കുട്ടികളുടെ പെരുമാറ്റം ലോകത്തെ ഏറ്റവും വലിയ കള്ളനോ ആഭാസനോ കൊള്ളക്കാരനോ ചെര്‍നത് ആയെന്നിരിക്കും. ഏതൊരു വ്യക്തിക്കും അസഹനീയമാം വിധം വിദ്വെഷജനകവുമായിരിക്കാം അവന്റെ പെരുമാറ്റം. ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ ആരും തയ്യാറാവുന്നില്ല. ഒരു കുട്ടിയാണ് വളര്‍ന്നു നാളത്തെ പൌരനാകേണ്ടതെന്നു നമുക്കെല്ലാവര്‍ക്കുമറിയാം. അതിനാല്‍ അവന്റെ ശരിയായ നിലക്കുള്ള വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യവല്കരണവും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്.
മേല്പറഞ്ഞ സംവിധാനങ്ങളുടെ അഭാവം ഉണ്ടെങ്കിലും ഒരു ദുര്നടപ്പുകാരനും മടിയനും അനുസരണ കേട്ടവനുമായ വിദ്യാര്‍ഥിയെ നല്ലവനാക്കാന്‍ കഴിവുള്ള ഒരധ്യാപകന് കഴിയും. നിര്തോഷകരമായ ശിക്ഷാമുറകള്‍ ചിലപ്പോള്‍ അദ്ദേഹം സ്വീകരിച്ചാല്‍ കുഴപ്പമില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ സാഹചര്യവും കൂടി കണക്കിലെടുക്കെണ്ടതുന്ടു. പക്ഷെ പലപ്പോഴും ചില അധ്യാപകര്‍ സ്വന്തം കൈത്തരിപ്പു തീര്‍ക്കാനോ മാനസിക സമ്മര്‍ദ്ധത്തിനു അയവ് വരുത്താനോ വിദ്യാര്‍ധികളെ ക്രൂരമായി പീഡിപ്പിക്കുന്നതില്‍ ഉത്സാഹം കാട്ടാറുണ്ട്. ഇത് പ്രോല്സാഹിക്കപ്പെടാവുന്ന രീതിയല്ല.
അധ്യാപകര്‍ക്ക് ശരിയായ പരിശീലനവും കൌന്സേല്ലിങ്ങും കിട്ടേണ്ട സാഹചര്യമാണ്ക ഇന്ന് നിലവിലിരിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. തീര്‍ച്ചയായും അധ്യാപക സുഹൃത്തുക്കള്‍ക്കും മറ്റു ഗുരുജനങ്ങള്‍ക്കും ഈ വിഷയത്തില്‍ വളരെയേറെ പറയാനുണ്ടാകും. അവരുടെ മഹത്തായ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും കൂടി ക്ഷണിക്കുവാന്‍ ഈ ചെറിയ ലേഖനം പ്രകാശിപ്പിക്കുന്നതോടോപ്പം ഇനിയും ഇത്തരം ശിക്ഷനനടപടികലുറെ ഖേദകരമായ വാര്‍ത്തകള്‍ അറിയാന്‍ ഇടയാകാത്ത വിധം ദുരവസ്ഥ ആര്‍ക്കും ഉണ്ടാകാതെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും , മഹനീയമായ ഗുരുശിഷ്യബന്ധങ്ങള്‍ ഉണ്ടാകട്ടെയെന്നും ആശംസിച്ചുകൊണ്ട് നിറുത്തുന്നു.

Comments

Popular posts from this blog

balalsangam-ബലാല്‍സംഗം എന്ന കുറ്റക്രിത്യം

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 375 എന്ന വകുപ്പിലാണ് ബലാല്‍സംഗം എന്ന കുറ്റം നിര്‍വചിച്ചിരിക്കുന്നത്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആണ് ബലാല്‍സംഗം ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരായി ആ സ്ത്രീയോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍ അത് ബലാല്‍സംഗം എന്ന കുറ്റമാണ്. സ്ത്രീയുടെ സമ്മതത്തോടെയുള്ള ബലാല്‍സംഗം കുറ്റമാണോ? ബലാല്‍സംഗം എന്ന വാക്കില്‍ തന്നെ ഒരു ബലം ഇല്ലേ. ബലം പ്രയോഗിച്ചുള്ള സംഗമം ആണ് അത്. സ്ത്രീയുടെ സമ്മതത്തോടു കൂടിയുള്ള ലൈംഗീക ബന്ധങ്ങളും ബലാല്‍സംഗം ആകാറുണ്ട്. അതെപ്രകാരമാണെന്ന് താഴെ വിവരിക്കുന്നു. ലൈംഗീക ബന്ധത്തിന് ഒരു സ്ത്രീ സമ്മതിച്ചാല്‍ പോലും അത്തരം സമ്മതം ആ സ്ത്രീയെയോ അവള്‍ക്കു താല്പര്യമുള്ള ആരെയെങ്കിലുമോ മരണപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യും എന്ന ഭീഷണിയിലാണ് നേടിയതെങ്കില്‍ ബലാല്‍സംഗം ആകും. സ്ത്രീയുടെ സമ്മതത്തോടു കൂടി നടക്കുന്ന ബലാത്സംഗങ്ങള്‍ വേറെയുമുണ്ട്. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി നിയമപരമല്ലാത്ത ഒരു ചടങ്ങ് നടത്തി ഏതെങ്കിലും പുരുഷന്‍ താന്‍ ആ സ്ത്രീയുടെ നിയമപരമായുള്ള ഭര്‍ത്താവാണ് എന്ന് വിശ്വസിപ്പിച്ചു ലൈംഗീക ബന്ധം നടത്തുന്നുവോ, പിന്നീട് ആ സ്ത്രീക്ക് ...