ഈ വര്‍ഷത്തെ ഏറ്റവും വലിയതും തെളിച്ചവുമുള്ള പൂര്‍ണ്ണചന്ദ്രന്‍. സാധാരണ ഉള്ളതിനേക്കാള്‍ 15 % വലിപ്പവും 30 % തെളിച്ചവും ഉള്ള ചന്ദ്രന്‍ മാനത്തുദിക്കും. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണമാര്‍ഗത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഏറ്റവും ഭംഗിയേറിയ ചന്ദ്രനെ കാണാം. ഈ വാര്‍ത്ത അറിഞ്ഞു ഞങ്ങള്‍ വളരെ സന്തോഷിച്ചു. 2010 ലെ ആദ്യ സൂര്യഗ്രഹണം കണ്ട ആഘോഷം ഇപ്പോഴും മനസ്സിലുണ്ട്. പ്രപഞ്ചത്തിന്റെ ഈ പ്രതിഭാസവും കാണാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. 8 മണിയോടെ വ്യക്തമായി കാണാന്‍ കഴിയും എന്നായിരുന്നു അറിയിപ്പ്. എട്ടു മണിക്ക് തന്നെ ഞങ്ങള്‍ പുറത്തിറങ്ങി മാനത്തേക്ക് നോക്കി. നിറയെ മരങ്ങളുള്ളതിനാല്‍ ശിഖരങ്ങള്‍ക്കിടയിലൂടെ മാത്രമേ ഞങ്ങള്‍ക്ക് ചന്ദ്രനെ കാണാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ വ്യക്തമായ ദൃശ്യത്തിനായി ടെറസിന് മുകളില്‍ കയറി. ഇതാ ഞങ്ങളുടെ തൊട്ടു മുന്നില്‍ നിലാവിന് മുന്നിലെ മൂടുപടം അഴിഞ്ഞുവീഴുകയായിരുന്നു. ആ നിലാവെളിച്ഛത്തിലെക്ക് നോക്കി നില്‍ക്കുമ്പോള്‍ ഉണ്ടായ സ്വര്‍ഗീയാനുഭൂതി വിവരിക്കത്തക്കതല്ല. തീനാളത്തിലെക്ക് ആകൃഷ്ടരായി ശലഭങ്ങള്‍ മരിക്കാറുണ്ട്. ഒരിക്കല്‍ പൊള്ളല്‍ ഏറ്റ് രക്ഷപെട്ട ശലഭം വീണ്ടും ആ തീനാളത്തില്‍...
എന്റെ കൂടെ അല്പനേരം-കഥ, കവിത, കാര്യം. തത്വശാസ്ത്രങ്ങളുടെയുംമാനസികസിധാന്തങ്ങളുടെയും ബലിഷ്ടകരങ്ങളില്‍ നിന്നും മുക്തി നേടി കനവുകളുടെ കോട്ടമതിലുകള്‍ കടന്നു പായുന്ന കടിഞ്ഞാണില്ലാത്ത കുതിരയുടെ കാലടിപ്പാടുകള്‍.