Skip to main content

Posts

Complex life

D-Art promo picture

ഗുരുവിന്റെ കുരുതതക്കേട്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത‍ കണ്ടു വല്ലാത്ത വിഷമം തോന്നി. ജൈപൂരില്‍ ടീച്ചര്‍ അടിച്ചു കുട്ടിയുടെ കാഴ്ച പോയി. വലിയ പുതുമയുള്ള വാര്‍ത്ത അല്ലെങ്കിലും തീര്‍ത്തും വേദനാജനകമായ വാര്‍ത്ത തന്നെ. സ്കൂള്‍ അധികൃതര്‍ അത് നിഷേധിച്ചിട്ടുണ്ട്. സത്യമെന്തായാലും ഇത്തരം പ്രവര്‍ത്തികള്‍ സ്കൂളിനെന്നല്ല മഹത്തായ ഒരു സങ്കല്പത്തിനും പൈതൃകത്തിനും എതിരാണെന്ന് തന്നെ പറയാം. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് പോലെ കുറെ അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മിക്ക ടീച്ചര്‍മാരും ആവശ്യമെങ്കില്‍ കുട്ടികളെ ശിക്ഷിക്കാറുണ്ട്. അത് മാനസിക പീടനമോ ശാരീരിക പീടനമോ ആകാം. രണ്ടും ചിലപ്പോള്‍ ഫലിക്കും. എന്നാലും തിക്തഫലങ്ങള്‍ ഉണ്ടാകില്ല എന്ന് പറയാനാവില്ല. ഇവയുടെ തീവ്രമായ ഉപയോഗം ഒരു പക്ഷെ ഒരു കുട്ടിയിലെ വിദ്യാര്‍ഥിയെ തന്നെ ഇല്ലാതാക്കാനും മതി. ആയതിനാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും മുന്‍പ് കുട്ടിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. എന്തൊക്കെ ഗുണങ്ങള്‍ പറഞ്ഞാലും ഒരു കുട്ടിയുടെ മാനസിക വളര്ച്ചക്കുതകും വിധം അവനെ ചിട്ടയായ കൌന്‍സില്ലിങ്ങിലൂടെയും മാനസികചികില്സയിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ഒര...

2010poornachandran-2010ലെ ആദ്യത്തെ പൌര്‍ണമി

  ഈ വര്‍ഷത്തെ ഏറ്റവും വലിയതും തെളിച്ചവുമുള്ള പൂര്‍ണ്ണചന്ദ്രന്‍. സാധാരണ ഉള്ളതിനേക്കാള്‍ 15 % വലിപ്പവും 30 % തെളിച്ചവും ഉള്ള ചന്ദ്രന്‍ മാനത്തുദിക്കും. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണമാര്‍ഗത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഏറ്റവും ഭംഗിയേറിയ ചന്ദ്രനെ കാണാം.  ഈ വാര്‍ത്ത അറിഞ്ഞു ഞങ്ങള്‍ വളരെ സന്തോഷിച്ചു. 2010 ലെ ആദ്യ സൂര്യഗ്രഹണം കണ്ട ആഘോഷം ഇപ്പോഴും മനസ്സിലുണ്ട്. പ്രപഞ്ചത്തിന്റെ ഈ പ്രതിഭാസവും കാണാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. 8 മണിയോടെ വ്യക്തമായി കാണാന്‍ കഴിയും എന്നായിരുന്നു അറിയിപ്പ്. എട്ടു മണിക്ക് തന്നെ ഞങ്ങള്‍ പുറത്തിറങ്ങി മാനത്തേക്ക് നോക്കി. നിറയെ മരങ്ങളുള്ളതിനാല്‍ ശിഖരങ്ങള്‍ക്കിടയിലൂടെ മാത്രമേ ഞങ്ങള്‍ക്ക് ചന്ദ്രനെ കാണാന്‍ കഴിഞ്ഞുള്ളു. കൂടുതല്‍ വ്യക്തമായ ദൃശ്യത്തിനായി ടെറസിന് മുകളില്‍ കയറി. ഇതാ ഞങ്ങളുടെ തൊട്ടു മുന്നില്‍ നിലാവിന് മുന്നിലെ മൂടുപടം അഴിഞ്ഞുവീഴുകയായിരുന്നു. ആ നിലാവെളിച്ഛത്തിലെക്ക് നോക്കി   നില്‍ക്കുമ്പോള്‍ ഉണ്ടായ സ്വര്‍ഗീയാനുഭൂതി വിവരിക്കത്തക്കതല്ല. തീനാളത്തിലെക്ക് ആകൃഷ്ടരായി ശലഭങ്ങള്‍  മരിക്കാറുണ്ട്. ഒരിക്കല്‍ പൊള്ളല്‍ ഏറ്റ് രക്ഷപെട്ട ശലഭം വീണ്ടും ആ തീനാളത്തില്‍...