ആരോ വലിച്ചെറിഞൊരുപാട് നാളായാ മണ്ണിൻ തണുപ്പിൽ പുത്തഞ്ഞ് കിടന്നു ഞാൻ കാറ്റും മഴയും വെയിലും വളർത്തമ്മ മാരുടെ കരുതലിൽ ഞാൻ കിടന്നു പാടുന്ന കിളികൾക്ക് കൂടൊരുകീടുവാൻ പാന്തർക്കിലക്കുടതൻ തണലേകുവാൻ മണ്ണിനെ പുൽകി പുണർന്ന് വളരുവാൻ അമ്മ തൻ പാഠങ്ങൾ എന്നിൽ മുളയ്ക്കുന്നു മഴ വീണ പുതുമണ്ണിൽ താതനാം സൂര്യൻ്റെ ചെന്നിളം ചുടു കൈകൾ മെല്ലെ തഴുകവെ കുഞ്ഞു പാദങ്ങളാമെന്നിളം വേരുകൾ മണ്ണിലൂന്നി തല നിർത്തി ചിരിച്ചു ഞാൻ കിളികൾ പാറുന്നവ പാടുകയല്ല പരി - ഭ്രമിച്ചാർത്തു നിലവിളിച്ചീടുന്നു പാന്ധർ മുഖം മറച്ചേതോ മരുഭൂവിൽ താപ ശമനികൾ തേടിയലയുന്നു അമ്മ തന്നോർമ്മയിതൊന്നുമല്ലെന്നാ - ലതമ്മയോടൊട്ടു തിരക്കാൻ തുടങ്ങവെ തലയറ്റ ഉടലട്ടോരമ്മയിതാ മണ്ണിൽ തകരുന്ന ദൃശ്യമഹോ കഷ്ടമേറ്റവും മണ്ണിൽ മനുഷ്യാ നീയ്യിവിധമാവോ നിന്നമ്മയെ പാലിപ്പതെന്നുമോർക്കെ ഓർക്കത്തത്തെന്ത് പെറ്റമ്മയില്ലാതെ നിനക്കെന്തു നിലയുണ്ടീ പാരിടത്തിൽ
എന്റെ കൂടെ അല്പനേരം-കഥ, കവിത, കാര്യം. തത്വശാസ്ത്രങ്ങളുടെയുംമാനസികസിധാന്തങ്ങളുടെയും ബലിഷ്ടകരങ്ങളില്‍ നിന്നും മുക്തി നേടി കനവുകളുടെ കോട്ടമതിലുകള്‍ കടന്നു പായുന്ന കടിഞ്ഞാണില്ലാത്ത കുതിരയുടെ കാലടിപ്പാടുകള്‍.