Skip to main content

Posts

Showing posts from August, 2010

ഗുരുവിന്റെ കുരുതതക്കേട്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത‍ കണ്ടു വല്ലാത്ത വിഷമം തോന്നി. ജൈപൂരില്‍ ടീച്ചര്‍ അടിച്ചു കുട്ടിയുടെ കാഴ്ച പോയി. വലിയ പുതുമയുള്ള വാര്‍ത്ത അല്ലെങ്കിലും തീര്‍ത്തും വേദനാജനകമായ വാര്‍ത്ത തന്നെ. സ്കൂള്‍ അധികൃതര്‍ അത് നിഷേധിച്ചിട്ടുണ്ട്. സത്യമെന്തായാലും ഇത്തരം പ്രവര്‍ത്തികള്‍ സ്കൂളിനെന്നല്ല മഹത്തായ ഒരു സങ്കല്പത്തിനും പൈതൃകത്തിനും എതിരാണെന്ന് തന്നെ പറയാം. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് പോലെ കുറെ അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. മിക്ക ടീച്ചര്‍മാരും ആവശ്യമെങ്കില്‍ കുട്ടികളെ ശിക്ഷിക്കാറുണ്ട്. അത് മാനസിക പീടനമോ ശാരീരിക പീടനമോ ആകാം. രണ്ടും ചിലപ്പോള്‍ ഫലിക്കും. എന്നാലും തിക്തഫലങ്ങള്‍ ഉണ്ടാകില്ല എന്ന് പറയാനാവില്ല. ഇവയുടെ തീവ്രമായ ഉപയോഗം ഒരു പക്ഷെ ഒരു കുട്ടിയിലെ വിദ്യാര്‍ഥിയെ തന്നെ ഇല്ലാതാക്കാനും മതി. ആയതിനാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും മുന്‍പ് കുട്ടിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുകയില്ല എന്ന് ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. എന്തൊക്കെ ഗുണങ്ങള്‍ പറഞ്ഞാലും ഒരു കുട്ടിയുടെ മാനസിക വളര്ച്ചക്കുതകും വിധം അവനെ ചിട്ടയായ കൌന്‍സില്ലിങ്ങിലൂടെയും മാനസികചികില്സയിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ ഒര...